SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

സി.വി. സീനയ്ക്ക് ആദരം

mrd

മരട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഭഗത് സോക്കർ

ക്ലബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ഫുട്ബാൾ താരം സി.വി സീനയെ ആദരിച്ചു. വെല്ലുവിളികൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് ഇന്ത്യൻ ടീമിനെ പ്രതിനിധികരിച്ച് നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച വ്യക്തിയാണ് സീന. നിരവധി കുട്ടികൾക്ക് ഇപ്പോൾ ഫുട്ബാളിൽ പരിശീലനം നൽകി വരുന്നു. ചടങ്ങിൽ മരട് നഗരസഭാ കൗൺസിലർ പി.ഡി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഭഗത് സോക്കർ ക്ലബ് സെക്രട്ടറി വി.പി. ചന്ദ്രൻ ,

സീനസ് ഫുട്ബാൾ അക്കാഡമി പ്രസിഡന്റ് സി.കെ. സുനിൽ, പി.കെ. ഷാജി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL