
കൊച്ചി: അമൃത വിശ്വവിദ്യാപീഠവും ഇന്ത്യൻ നാവികസേനയും പ്രതിരോധ മേഖലയിൽ സഹകരിക്കും. പ്രതിരോധരംഗത്തെ ഗവേഷണം, നവീകരണം, സാങ്കേതികവിദ്യ വികസനം എന്നീ ലക്ഷ്യങ്ങൾ മുൻനിറത്തിയാണ് സഹകരണം.കൊച്ചി നാവികസേന റിയർ അഡ്മിറൽ ഉപൽ കുണ്ഡു, ദക്ഷിണേന്ത്യൻ നാവികസേന കമാന്റിലെ ചീഫ് ഒഫ് സ്റ്റാഫ്, അമൃത വിശ്വവിദ്യാപീഠം കോർപ്പറേറ്റ് ആൻഡ് ഇൻഡസ്ട്രി റിലേഷൻസ് പ്രിൻസിപ്പൽ ഡയറക്ടർ ചുള്ളിയിൽ പരമേശ്വരൻ എന്നിവർ ധാരണ പത്രത്തിൽ ഒപ്പുവച്ചു.
നിർമ്മിത ബുദ്ധി, എയറോ സ്‌പേസ് സാങ്കേതികവിദ്യ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ സയൻസ്, ബയോ സയൻസ്, ബയോ എൻജിനീയറിംഗ് തുടങ്ങി അമൃത വിശ്വവിദ്യാപീഠത്തിന്റെ ഒൻപത് ക്യാമ്പസുകളിലെ ഗവേഷണ കേന്ദ്രങ്ങളെ നാവികസേനാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |