
വൈപ്പിൻ: അഖിലേന്ത്യ ജനാധിപത്യ മഹിള ഫെഡറേഷൻ, ചെറായി ബീച്ച് ജനകീയ വായനശാല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചെറായി ബീച്ച് ജനകീയ വായനശാലയിൽ സർവ ദേശിയ വനിതാ ദിന സമ്മേളനം ദേശീയ സെക്രട്ടറി ആനീസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും എന്ന വിഷയത്തിൽ അഡ്വ.ടി. എൻ. സുരേഷ് പ്രഭാഷണം നടത്തി. ചടങ്ങിൽ മായ ഷാജി അദ്ധ്യക്ഷത വഹിച്ചു.പി.കൃഷ്ണമാൾ, ജനകീയ വായനശാലാ പ്രസിഡന്റ് കെ.ബി. രാജീവ്, കെ. എസ്. യശോദ ദേവി, കെ.പി.സലീന, ശശികല ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |