SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

മകന്റെ വിവാഹം അനാർഭാടമാക്കി സ്കറിയ; സുരേന്ദ്രന് 'സ്നേഹ ഭവനം'

bhavanam

മൂവാറ്റുപുഴ: ആർഭാടമായി മാതാപിതാക്കൾ നടത്താനിരുന്ന വിവാഹം രജിസ്റ്റർ ഓഫീസിൽ ഒരു ഒപ്പിടലിൽ വധൂവരന്മാർ ചുരുക്കിയതോടെ ആഘോഷത്തിന് മാറ്റിവച്ച തുകയ്ക്ക് നിർദ്ധന കുടുംബത്തിന് വീടൊരുക്കി നൽകുകയാണ് ഈസ്റ്റ്‌ മാറാടി പുത്തൻപുരയിൽ പി.എം. സ്കറിയയും കുടുംബവും. മകൻ ബിനോയിയും ചിന്നുവുമാണ് വിവാഹത്തിന്റെ ആർഭാടങ്ങളൊന്നും വേണ്ടെന്ന് തീരുമാനമെടുത്തത്. ഇതോടെ ചെലവിനായി മാറ്റിയ 5.80 ലക്ഷം രൂപ സാമൂഹ്യ പ്രവർത്തകനായ ഡോ. സുനിലിന് സ്കറിയ കൈമാറുകയായിരുന്നു.

ആരക്കുഴ ഒല്ലക്കൽ സുരേന്ദ്രനാണ് വീട് നിർമ്മിച്ചു നൽകുന്നത്.

ഭവനരഹിതരും സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്നവരുമായ നിരാലംബർക്ക് വീട് നൽകുന്നതിലൂടെ ശ്രദ്ധേയയായ ഡോ. എം.എസ്. സുനിൽ നിർമ്മിച്ചു കൈമാറുന്ന 347-ാമത് 'സ്നേഹഭവന"മാണിത്.

സുരേന്ദ്രനും കുടുംബത്തിനും പി.എം. സ്കറിയയും ഭാര്യ കെ.പി. സാറാമ്മയും ചേർന്ന് താക്കോൽ കൈമാറി.

 വീടെന്ന് സുരക്ഷിതത്വത്തിലേക്ക്

വിവിധ അസുഖങ്ങളാൽ ചികിത്സയിൽ കഴിയുന്ന സുരേന്ദ്രൻ ഭാര്യ സുഭാഷിണി, സ്കൂൾ വിദ്യാർത്ഥിയായ മകൻ, മാതാവ് എന്നിവരോടൊപ്പം ചോർന്നൊലിക്കുന്ന ടാർപോളിൻ കുടിലിലാണ് കഴിഞ്ഞിരുന്നത്. നിത്യ ചെലവിനും ചികിത്സയ്‌ക്കുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായ വീട് പണിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ ഡോ. സുനിൽ ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ടോയ്‌ലെറ്റും സിറ്റൗട്ടും അടങ്ങിയ 750 ചതുരശ്ര അടി വലിപ്പമുള്ള വീട് പണിതു നൽകാൻ സന്നദ്ധയായി.

 വിവാഹ ദിനത്തിൽ താക്കോൽദാനം

ബിനോയിയുടെയും ചിന്നുവിന്റെയും വിവാഹദിനത്തിൽ തന്നെയാണ് വീടിന്റെ താക്കോൽദാനവും നടന്നത്. താക്കോൽദാന ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, വാർഡ് അംഗം ദീപ്തി സണ്ണി, പ്രൊജക്ട് കോഓർഡിനേറ്റർ കെ.പി. ജയലാൽ, ബിജോയി സ്കറിയ, ജിമ്മി ജോസഫ്, അമ്പിളി വിജയൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL