
മട്ടാഞ്ചേരി: ഹോളിയാഘോഷത്തിന് സമാപനം കുറിച്ച് കൊങ്കണി സമൂഹം മഞ്ഞക്കുളിയാഘോഷിച്ചു. ചെറളായി, അമരാവതി ദേശങ്ങളിൽ നടന്ന മഞ്ഞക്കുളി ആഘോഷത്തിൽ നുറുക്കണക്കിന് സമജാംഗങ്ങൾ ഒത്തു ചേർന്നു. ഇന്നലെ രാവിലെ മുതൽ ദേശത്ത് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച കാമദേവരൂപ സങ്കല്പമായുള്ള ബോധനെ വാദ്യ മേളങ്ങളോടെ എഴുന്നള്ളിച്ച് ആഗ്നിക്കിരയാക്കി.
കൊങ്കണി തെരുവകളിൽ വീടുകൾക്ക് മുന്നിൽ ഒരുക്കിയ മഞ്ഞളുംകളറുകലക്കിയ വെ ള്ളം സംഘമായെത്തുന്ന പുരുഷാരവങ്ങൾക്ക് മേൽ കോരിയൊഴിക്കുന്ന ചടങ്ങാണ് മഞ്ഞക്കുളി , ശിവരാത്രിയോടെ തുടങ്ങുന്ന അതിവേനലിന് മുന്നോടിയായു ള്ള ചർമരോഗ സംരക്ഷണത്തിന്റെ ശാസ്ത്രീ യതയും ബോധനെ കത്തിച്ച സമാജത്തി ന്റെ ആനന്ദവുമായും ഇതിനെ പഴമക്കാർ ചുണ്ടിക്കാട്ടുന്നു. പുരുഷാരങ്ങൾ ക്ഷേത്രക്കുളത്തിലെത്തി കുളിക്കുന്നതോടെ മഞ്ഞക്കുളിയഘോഷം സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |