
പറവൂർ: പറവൂർ നഗരസഭ വയോജന സ്നേഹസംഗമം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ എം.ജെ. രാജു, വനജ ശശികുമാർ, അനു വട്ടത്തറ, ശ്യാമള ഗോവിന്ദൻ, സജി നമ്പിയത്ത്, വി.എ. പ്രഭാവതി, ടി.വി. നിഥൻ, ഡി. രാജ്കുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ രജനി തുടർങ്ങിയവർ സംസാരിച്ചു. നഗരസഭയിലെ 29 വാർഡുതല മത്സരങ്ങളിൽ വിജയിച്ച 600 ലധികം വയോജനങ്ങളാണ് സ്നേഹസംഗമത്തിൽ വിവിധ കലാ - കായിക മത്സരങ്ങളിൽ പങ്കെടുത്തത്. തിരുവാതിരക്കളി, പ്രസംഗം, സിനിമഗാനം, ഒപ്പന, മാർഗംകളി, നാടൻപാട്ട്, ലളിതഗാനം, കവിതാപാരായണം, കസേരകളി, സ്പൂൺറെസ്, ബാൾപാസിംഗ് എന്നിവയായിരുന്നു പ്രധാനമത്സര ഇനങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |