
കാക്കനാട്: കേരള എൻ.ജി.ഒ. സംഘ് കാക്കനാട് മേഖലാ സമ്മേളനം നടന്നു. സംസ്ഥാന കമ്മിറ്റി അംഗം ടി.എസ്. ശ്രീജേഷ് ഉദ്ഘാടനം ചെയ്തു.12-ാം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നും പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.സംസ്ഥാന വനിതാ സമിതി ജോയിന്റ് കൺവീനർ എൻ.വി. ശ്രീകല , ജില്ലാ വൈസ് പ്രസിഡന്റ് ആർ. ഉണ്ണി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി റ്റി.പി.സ്മിത ( പ്രസിഡന്റ് ) , എം.ബി. നടരാജൻ (വൈസ് പ്രസിഡന്റ് ) , പി.സി. അനൂപ് (സെക്രട്ടറി ) , കിരൺ സി. ബോസ് (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |