
മൂവാറ്റുപുഴ: എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വന ദിനാഘോഷ പരിപാടികളോടനുബന്ധിച്ച് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ വച്ച് കേരളത്തിലെ പാമ്പുകൾ എന്ന വിഷയത്തിൽ നടത്തിയ സുരക്ഷ ബോധവൽക്കരണ സെമിനാർ . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ഫെൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു. സർപ്പാ വളന്റിയേഴ്സും സ്നേക്ക് റെസ്ക്യൂവർമാരായ സന്ദീപ് കൃഷ്ണദാസ്, ഫാസിൽ എന്നിവർ സെമിനാറിൽ ക്ലാസ് നയിച്ചു. പ്രശാന്ത്, ഷിവാഗോ തോമസ്, സാബു ജോൺ, ജിയോ ബേസിൽ പോൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |