
വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ഇക്കോ ഷോപ്പ് ഉത്പാദിപ്പിച്ച മഞ്ഞൾപ്പൊടിയുടെ വിപണനം തുടങ്ങി. പഞ്ചായത്തിലെ തിരഞ്ഞെടുത്ത കർഷകർക്ക് ഗുണമേന്മയുള്ള മഞ്ഞൾ വിത്ത് നൽകിയതിൽ നിന്നുത്പാദിപ്പിച്ചു ന്യായവിലക്ക് സംഭരിക്കുകയും കൃഷിഭവന്റെ കീഴിലുള്ള ഹരിത കാർഷിക കർമ്മ സേനാംഗങ്ങളെ ഉപയോഗിച്ച് പുഴുങ്ങി ഉണക്കി പ്രത്യേകമായി പൊടിപ്പിക്കുകയും ചെയ്തതാണ് മഞ്ഞൾപ്പൊടി. അംഗീകൃതലാബിൽ പരിശോധിച്ചു ഗുണമേന്മ ഉറപ്പുവരുത്തിയിട്ടുമുണ്ട്.
വിപണനോദ്ഘാടനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. സി. കെ.സിമ്മി , നീതു ചന്ദ്രൻ, എ. എൻ. ഉണ്ണിക്കൃഷ്ണൻ, കെ. എസ്. ദിലീപ് കുമാർ, സി. പി. സുഗുണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |