
പെരുമ്പാവൂർ: ഓണംകുളം ഊട്ടിമറ്റം റോഡിന്റെ നവീകരണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. റോഡിനോടുള്ള അധികൃതരുട അവഗണന തുടർന്നാൽ സംഘടന ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് വ്യക്തമാക്കി പൊതുമരാമത്തു വകുപ്പ് അധികൃതർക്ക് നോട്ടീസ് നൽകി. മാനവദീപ്തി പ്രസിഡന്റ് വർഗീസ് പുല്ലുവഴി ധർണ്ണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശിവൻ കദളി അദ്ധ്യക്ഷത വഹിച്ചു. ടി.എം. വർഗിസ്, എം.കെ. ശശിധരൻ പിള്ള, സി.കെ. അബ്ദുള്ള, കെ. മാധവൻ നായർ, കെ.വി. മത്തായി, പോൾ അത്തുങ്കൽ, ടി.എ. വർഗീസ്, ആർ. സർവ്വോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |