
അങ്കമാലി : കേരളാ കോൺഗ്രസ് (എം) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ജാഥാ ക്യാപ്ടനായ മലയോരജാഥ അങ്കമാലിയിൽ നിന്ന് ആരംഭിച്ചു. 1972 വനം, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് അവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) എൽ എ മാരുടെ നേത്രത്വത്തിൽ 27-ന് ദില്ലിയിൽ നടത്തുന്ന ധർണയുടെ പ്രചാരണാർത്ഥം ആരംഭിച്ച ജാഥ 22-ന് സമാപിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് മാർട്ടിൻ ബി. മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |