SignIn
Kerala Kaumudi Online
Thursday, 22 October 2026 5.06 PM IST

എയർ ഇന്ത്യ ഡിജിറ്റൽ ഇന്നവേഷൻ സെന്റർ കൊച്ചിയിൽ

air2

കൊച്ചി: മുൻനിര വിമാന കമ്പനിയായ എയർ ഇന്ത്യയുടെ കൊച്ചിയിലെ ഡിജിറ്റൽ ഇന്നവേഷൻ കേന്ദ്രം എയർ ഇന്ത്യ ചെയർമാൻ കൂടിയായ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ടച്ച് പോയിന്റ് സാങ്കേതികവിദ്യകളും ഡാറ്റ, നിർമ്മിതബുദ്ധി സൗകര്യങ്ങളും വികസിപ്പിച്ച് എയർ ഇന്ത്യയെ ലോകോത്തര നിലവാരമുള്ള എയർലൈനാക്കുന്നതിനാണ് കേന്ദ്രം പ്രവർത്തിക്കുക.

എയർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കാംപ്‌ബെൽ വിൽസൺ, ചീഫ് ഡിജിറ്റൽ ആൻഡ് ടെക്‌നോളജി ഓഫീസർ ഡോ. സത്യ രാമസ്വാമി, ഗവർണൻസ് റെഗുലേറ്ററി കോംപ്ലിയൻസ് കോർപ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് മേധാവി പി. ബാലാജി തുടങ്ങിയവർ പങ്കെടുത്തു.

 ഒമ്പത് നിലകളിൽ സൗകര്യം

ഇൻഫോപാർക്ക് ഫെയ്‌സ് രണ്ടിലെ കാസ്പിയൻ ടെക്പാർക്ക്‌സിലാണ് സെന്റർ പ്രവർത്തിക്കുന്നത്. ഒമ്പത് നിലകളിൽ വർക്ക് സ്റ്റേഷനുകൾ, മീറ്റിംഗ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. തിരുവിതാംകൂർ, വേണാട്, കൊച്ചി, വള്ളുവനാട്, ഏറനാട്, കോഴിക്കോട്, അറയ്‌ക്കൽ, കോട്ടയം, ചിറക്കൽ എന്നിങ്ങനെ കേരളത്തിലെ രാജവംശങ്ങളുടെ പേരുകളാണ് നിലകൾക്ക് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AIRINDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL