SignIn
Kerala Kaumudi Online
Thursday, 22 October 2026 5.03 PM IST

'ഭഗത് സിംഗ് പൊളിറ്റിക്കൽ ഫോറം'

bhagavath

ആലുവ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന നക്ഷത്രമായ ഭഗത് സിംഗിന്റെ 94 -ാമത് രക്തസാക്ഷിത്വ ദിനമായ നാളെ ആലുവയിൽ 'ഭഗത് സിംഗ് പൊളിറ്റിക്കൽ ഫോറം' പിറവിയെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് ആലുവ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ഹാളിൽ നടക്കുന്ന പ്രഥമ സമ്മേളനം ഭഗത് സിംഗിന്റെ സഹോദരി പുത്രനും മനുഷ്യാവകാശ പ്രവർത്തകനും കർഷക സമര മുന്നണിപ്പോരാളിയുമായ പ്രൊഫ: ജഗ് മോഹൻ സിംഗ് ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന കോർഡിനേറ്റർ ഡോ. വി. പ്രസാദ്, ആനീസ് ജോർജ്, വിശകല തങ്കപ്പൻ എന്നിവർ അറിയിച്ചു. കെ.ഇ.എൻ. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL