
കൊച്ചി: കോളേജ് വിദ്യാർത്ഥികൾക്കായി സാറാ ജോസഫിന്റെ സുഹൃത്തുക്കളുടെയും വായനക്കാരുടെയും കൂട്ടായ്മ ലേഖന, ചിത്രരചനാ മത്സരങ്ങൾ നടത്തുന്നു. 'ആലാഹയുടെ പെൺമക്കൾ, തലമുറകൾ കൈമാറുന്ന സ്‌നേഹപാഠങ്ങൾ" എന്നതാണ് ലേഖനത്തിന്റെ വിഷയം. അഞ്ചു പുറത്തിൽ കവിയാത്ത ലേഖനം 30നകം അയയ്ക്കണം. വിലാസം: orurathrimazha@gmail.com. സാറ ജോസഫിന്റെ കഥകൾ, നോവലുകൾ, നാടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചിത്രരചന മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട നമ്പർ: 9744116780 (വാട്സാപ്പ്). 'സാറാ ജോസഫിന്റെ ലോകങ്ങൾ-ജീവിതം, എഴുത്ത്, പ്രതിരോധം" എന്ന വിഷയത്തിൽ ഏപ്രിൽ 5, 6 തീയതികളിൽ തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന പരിപാടിയിൽ വിജയികൾക്ക് സമ്മാനം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |