SignIn
Kerala Kaumudi Online
Thursday, 22 October 2026 8.00 PM IST

'ട്രോമാക്‌സ് 2025' സമ്മേളനം

aster

കൊച്ചി: ട്രോമ കെയർ സംവിധാനങ്ങൾ ശാക്തീകരിക്കുന്നതിന് ആസ്റ്റർ മെഡ്സിറ്റി 'ട്രോമാക്‌സ് 2025’ സമ്മേളനം സംഘടിപ്പിച്ചു. ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻസ് ഒഫ് ഇന്ത്യയുടെ കേരള ബ്രാഞ്ചും ആസ്റ്റർ മെഡ്‌സിറ്റിയിലെ ക്രാനിയോമാക്സിലോഫേഷ്യൽ സർജറി, എമർജൻസി മെഡിസിൻ വിഭാഗങ്ങൾ എന്നിവയും സംയുക്തമായാണ് അഞ്ച് ദിവസം നീണ്ടുനിന്ന സമ്മേളനം സംഘടിപ്പിച്ചത്. മുഖത്തും കഴുത്തിലും തലയോട്ടിയിലും ഉണ്ടാകുന്ന ആഘാതങ്ങളെയാണ് ക്രാനിയോമാക്സിലോഫേഷ്യൽ ട്രോമയെന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വളരെ സങ്കീർണമായ അടിയന്തര ചികിത്സ ആവശ്യമാണ്. വിർച്വൽ ശസ്ത്രക്രിയാ ആസൂത്രണം, വിവിധ പ്രായങ്ങളിലുള്ളവർക്ക് നൽകേണ്ടുന്ന സവിശേഷ ട്രോമ കെയർ എന്നിവയായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TROMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL