
കൊച്ചി: വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് പൊലീസും മോട്ടോർ വാഹന വകുപ്പും നൽകിയ ഇ-ചെല്ലാൻ ഫൈനുകളിൽ യഥാസമയം പിഴയടക്കാൻ സാധിക്കാതെ കോടതിയിലെത്തിയ ചെല്ലാനുകൾക്ക് പിഴയൊടുക്കി തുടർ നടപടികളിൽ നിന്ന് ഒഴിവാകുവാൻ മെഗാ അദാലത്ത്. ഇന്ന് മുതൽ 28 വരെ ഇടപ്പള്ളി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ സംഘടിപ്പിക്കുന്ന മെഗാ അദാലത്തിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ പൊതുജനങ്ങൾക്ക് നേരിട്ടെത്തി പിഴയടയ്ക്കാം. ഇതിനായി പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെവിടെയും പൊലീസും മോട്ടോർവാഹന വകുപ്പും ചുമത്തിയ പിഴ അടക്കാൻ ഇവിടെ സൗകര്യമുണ്ട്. കോടതിയിലെത്തിയപ്പോൾ പിഴത്തുക കൂടിയിട്ടുണ്ടെങ്കിലും ചെല്ലാനിൽ ചുമത്തിയ തുക നൽകി തുടർനടപടികൾ ഒഴിവാക്കാം. 0484-2344852, 0484-2394218 .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |