SignIn
Kerala Kaumudi Online
Thursday, 22 October 2026 7.02 PM IST

പി. ജയചന്ദ്രൻ അനുസ്മരണം

jayachandran

കൊച്ചി: പിന്നണി ഗായകരുടെ സംഘടനയായ സമത്തിന്റെ നേതൃത്വത്തിൽ ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിക്കും. ഏപ്രിൽ രണ്ടിന് എറണാകുളം ദർബാർ ഹാൾ മൈതാനത്ത് വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ ജയചന്ദ്രന്റെ തിരഞ്ഞെടുത്ത 30 ഗാനങ്ങൾ അവതരിപ്പിക്കും. വിജയ് യേശുദാസ് ഉൾപ്പെടെയുള്ള 50ലേറെ ഗായകർ പങ്കെടുക്കും. മേയ് മാസത്തിൽ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തെ അനുസ്മരിച്ച് പാലക്കാട് രാപ്പാടി കോംപ്ലക്‌സിൽ ശില്പി ഉണ്ണി കാനായി രൂപംനൽകിയ 10 അടി വരുന്ന പ്രതിമ സ്ഥാപിക്കുമെന്ന് സുദീപ് കുമാർ അറിയിച്ചു. വിജയ് യേശുദാസ്, അഫ്‌സൽ, ആർ. രവിശങ്കർ, കെ.കെ. നിഷാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL