
കൊച്ചി: വൈക്കം സത്യഗ്രഹ സ്മാരകസമിതിയുടെ നേതൃത്വത്തിൽ സത്യഗ്രഹത്തിന്റെ 101-ാംവാർഷികാഘോഷവും ഇ.എൻ.നന്ദകുമാർ എഴുതിയ ‘വൈക്കം സത്യഗ്രഹം ഒരു സമഗ്രവിപ്ലവം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും 31ന് വൈകിട്ട് 4.30ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കും.
ഉദ്ഘാടനവും പുസ്തകപ്രകാശനവും പ്രൊഫ. എം.കെ.സാനു നിർവഹിക്കും. നരസിംഹ നായിക്ക് പുസ്തകം ഏറ്റുവാങ്ങും. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി.എസ്.ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. സത്യഗ്രഹത്തിന്റെ 101-ാം വാർഷികത്തെപ്പറ്റി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.നഗരേഷ് പ്രഭാഷണം നടത്തും. ഡോ.എം.സി.ദിലീപ്കുമാറിനെ ആദരിക്കും. നാഷണൽ ബുക്ക് ട്രസ്റ്റാണ് പ്രസാധകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |