
നെടുമ്പാശേരി: ഖേലോ ഇന്ത്യ ദേശീയ ഗയിംസിൽ ചരിത്രനേട്ടം കൈവരിച്ച് സ്വർണ മെഡലുമായി തിരിച്ചെത്തിയ മലയാളികളുടെ അഭിമാനമായ ജോബി മാത്യുവിന് നെടുമ്പാശേരി വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി.
പാരാ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 65 കിലോ പുരുഷ വിഭാഗത്തിൽ 148 കിലോഗ്രാം ഉയർത്തിയാണ് റെക്കാഡോടെ ജോബി മാത്യു സ്വർണ്ണം നേടിയത്. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മാർച്ച് 20 മുതൽ 26 വരെയായിരുന്നു ഖേലോ ഇന്ത്യ ദേശീയ ഗയിംസ് നടന്നത്.
അൻവർ സാദത്ത് എം.എൽ.എ, വി. സലിം, എം.എ. ബ്രഹ്മരാജ്, മിഥുൻ ചെങ്ങമനാട്, ഷാജുമോൻ വട്ടേക്കാട്, എം.എൻ. ഗോപി, ഡിഫറന്റലി ഏബിൾഡ് സ്പോർട്ട്സ് അസോസിയേഷൻ ഒഫ് കേരള പ്രസിഡന്റ് ഫാദർ മാത്യു കിരിയാന്തൻ, ജോസ് മാവേലി, ജെറോം മൈക്കിൾ, എം.ഡി. റാഫേൽ, ഏല്യാസ്, കൈതപ്രം വസുദേവൻ നമ്പൂതിരി, ഷാമിൽ മോൻ കലങ്ങോട്ട്, അരുൺ നങ്ങേലി, ഫാ. ഷിമോജ് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.
കഠിന പ്രയത്നത്തോടൊപ്പം സുഹൃത്തുക്കളും കുടുംബവും നല്കിയ പ്രോത്സാഹനമാണ് ഈ നേട്ടങ്ങളുടെ പ്രധാന കരുത്തായതെന്ന് ജോബി മാത്യു പറഞ്ഞു. ഭാര്യ ഡോ. മേഘ എസ്. പിള്ള, മക്കളായ ജ്യോതിസ്, വിദ്യുത് എന്നിവരും സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. കോട്ടയം പാലാ സ്വദേശിയായ ജോബി മാത്യു കഴിഞ്ഞ 25 വർഷമായി ആലുവയിലാണ് താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |