SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

കുടിവെള്ള കമ്പനിയിലെ മോഷണം: പ്രതികൾ പിടിയിൽ

1

കോലഞ്ചേരി: കോലഞ്ചേരി ഗ്രീൻവാലി കുടിവെള്ള നിർമ്മാണ കമ്പനിയിൽ നിന്ന് മോഷണം നടത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശികളായ സാദിക്കുൾ ഇസ്ലാം (30), മുസ്താക് അലി (22) എന്നിവരെയാണ് അറസ്​റ്റു ചെയ്തത്. കഴിഞ്ഞ 24 ന് കോലഞ്ചേരിയിലെ കമ്പനി ഓഫീസിൽ നിന്ന് 4 ലാപ്‌ടോപ്പും 2 മൊബൈൽ ഫോണുകളും 6900 രൂപയും കവർന്ന കേസിലാണ് അറസ്റ്റ്. മോഷണത്തിനുശേഷം പെഴക്കാപ്പിള്ളി പായിപ്രയിൽ ഒളിവിൽ കഴിയുന്നതിനിടെ പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എസ്. സജികുമാർ, എസ്.ഐമാരായ കെ.ജി. ബിനോയ്, ജി. ശശിധരൻ, എ.എസ്.ഐമാരായ ബിജു ജോൺ, സുരേഷ്, എസ്.സി.പി.ഒ മാരായ അഖിൽ, സജി, സി.പി.ഒമാരായ രഞ്ജിത്, ടോം പോൾ എന്നിവരാണുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL