
കോതമംഗലം : വിസ തട്ടിപ്പ് കേസിൽ കോളേജ് അദ്ധ്യാപകനെയും കായികാദ്ധ്യാപകനെയും കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. മുവാറ്റുപുഴയിൽ കോളേജ് അദ്ധ്യാപനായ മാതിരപ്പിള്ളി നീലംപുഴ വീട്ടിൽ തോമസ് എൻ. ഐസക് (51),തമിഴ്നാട്ടിൽ കായികാദ്ധ്യാപകനായ തിരിച്ചിറപ്പിള്ളി ഒരയൂർ പ്രദീപ് കുമാർ (42) എന്നിവരാണ് അറസ്റ്റിലായത്. ഓസ്ട്രേലിയയിലേയ്ക്ക് വിസ സംഘടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി ഒരു കോടിയിലേറെ രൂപ ഇരുവരും ചേർന്ന് തട്ടിയെടുത്തെന്ന് പൊലീസ് പറഞ്ഞു.
കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. റൂറൽ എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇൻസ്പെക്ടർ പി.ടി. ബിജോയി, എസ്.ഐ.മാരായ ഷാഹുൽ ഹമീദ്, ആൽബിൻ സണ്ണി, എസ്.സി. പി. ഒ. മാരായ സലിം പി. ഹസൻ, സുഭാഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രദീപ് കുമാറിനെ ട്രിച്ചിയിൽ നിന്നുമാണ് പിടികൂടിയത്. പ്രതികൾക്കെതിരെ കാളിയാർ, തൊടുപുഴ സ്റ്റേഷനുകളിലും വിസ തട്ടിപ്പ് കേസുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |