
കൊച്ചി: ട്രെയിനിൽ കടത്തിയ 3.996 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡീഷ സ്വദേശി ജ്യോതി രഞ്ജൻ നായിക്കാണ് (31) എറണാകുളം സൗത്ത് സ്റ്റേഷനിൽ റെയിൽവേ പൊലീസിന്റെയും ആർ.പി.എഫിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇന്നലെ വൈകിട്ട് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിയ ഷാലിമാർ-തിരുവനന്തപുരം ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായ ഇയാളെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട് ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഓറീസയിൽ നിന്ന് കൊല്ലത്ത് കൈമാറാൻ കൊണ്ടുവന്നതാണെന്ന് പ്രതി മൊഴി നൽകി. തിരുവനന്തപുരം കുമാരപുരത്ത് തൊഴിലാളിയായിരുന്ന ജ്യോതി രഞ്ജൻ ആറുമാസം മുമ്പ് നാട്ടിലേക്ക് മടങ്ങിയ ശേഷം ഇതാദ്യമായിട്ടാണ് കേരളത്തിലേക്ക് വരുന്നത്. റെയിൽവേ എസ്.ഐ നിസാറുദ്ദീന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |