
കൊച്ചി: ഓർമ്മ ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രസംഗമത്സരം ഓഗസ്റ്റ് 8, 9 തീയതികളിൽ പാലായിൽ വച്ച് നടക്കും. ജൂനിയർ, സീനിയർ വിഭാഗക്കാർക്കായി ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് മത്സരങ്ങൾ. തിരഞ്ഞെടുക്കുന്ന 13 പേർക്ക് ഫൈനൽ റൗണ്ടിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ലോക സമാധാനം എന്ന വിഷയത്തിൽ മൂന്ന് മിനിറ്റിൽ കവിയാത്ത പ്രസംഗം വീഡിയോ രൂപത്തിൽ ormaspeech@gmail.com അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി www.ormaspeech.org സന്ദർശിക്കുക അല്ലെങ്കിൽ 7012636908 എന്ന നമ്പറിൽ ബന്ധപ്പെടുക. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, എബി ജെ. ജോസ്, ഷാജി ആറ്റുപുറം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |