
ഇടപ്പള്ളി: എഡ്രാക്കിന്റെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ മുഹമ്മദ് ഹാരിഷ് ഉദ്ഘാടനം ചെയ്തു. എസ്.ഐ പി.ബാബുജോൺ റാലി ഫ്ലാഗ്ഓഫ് ചെയ്തു. പ്രതിഭാ പുരസ്കാരം വിതരണം ചെയ്തു. ഐ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രവിലേജ് കാർഡുകൾ റെസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ ഏറ്റുവാങ്ങി.
എഡ്രാക്ക് ജില്ലാ വൈസ് പ്രസിഡന്റ് ഡി.ജി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പി.രംഗദാസ പ്രഭു, പി.സി. അജിത്കുമാർ, ടി.എസ്. മാധവൻ, ശാന്ത വിജയൻ, സ്റ്റീഫൻ നന്നാട്ട്, ജയശ്രീ ഷാജി, സണ്ണി, ട്രഷറർ പി.കെ.മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |