
കൊച്ചി: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റ് ഇല്ലാത്തതിനാൽ രോഗികളെ സ്ട്രെച്ചറിൽ ചുമക്കേണ്ടി വരുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ഡി.എം.ഒ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് ആശുപത്രിയിൽ അടിയന്തര പരിശോധന നടത്താൻ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.
ആരോഗ്യ വകുപ്പ് ഡയറക്ടർ, ഡി.എം.ഒ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർ ഉടൻ പ്രശ്നം പരിഹരിക്കണം. ആശുപത്രിയിലെ നിർമ്മാണം പൂർത്തിയാകാത്ത സാഹചര്യം ഡി.എം.ഒ പരിശോധിച്ച് മൂന്നാഴ്ചക്കകം കമ്മിഷന് റിപ്പോർട്ട് നൽകണം. നിർമ്മാണം പൂർത്തിയാക്കാൻ എടുക്കുന്ന സമയം, വൈകാനുള്ള കാരണം എന്നിവ റിപ്പോർട്ടിൽ ഉണ്ടാകണം. താലൂക്ക് ആശുപത്രി സൂപ്രണ്ടും ആരോഗ്യ വകുപ്പ് ഡയറക്ടറും പെരുമ്പാവൂർ മുൻസിപ്പാലിറ്റി സെക്രട്ടറിയും മൂന്നാഴ്ചക്കകം പ്രത്യേക റിപ്പോർട്ട് നൽകണം.
ഏപ്രിൽ 22ന് രാവിലെ 10ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഡി.എം.ഒ, ഡി.എച്ച്.എസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട്, പെരുമ്പാവൂർ മുൻസിപ്പാലിറ്റി സെക്രട്ടറി എന്നിവരുടെ പ്രതിനിധികൾ ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |