
കൊച്ചി: ഭിന്നശേഷി കാരണം നിയമനം വൈകുകയും, നിയമനം ലഭിച്ചവർക്ക് സ്ഥിരനിയമനം കിട്ടാതിരിക്കുകയും ചെയ്യുന്ന അദ്ധ്യാപകരുടെ ജില്ലാ കൺവെൻഷൻ കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. സുപ്രീം കോടതി വിധി സർക്കാർ നടപ്പാക്കാത്തതിൽ കൺവെൻഷൻ പ്രതിഷേധിച്ചു. ഏപ്രിൽ 2, 3 തീയതികളിൽ കാക്കനാട് സിവിൽ സ്റ്റേഷന് മുന്നിൽ രാപ്പകൽ സമരം നടത്തും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബിജു കുര്യൻ, ട്രഷറർ ഷിബി ശങ്കർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |