SignIn
Kerala Kaumudi Online
Thursday, 22 October 2026 9.03 PM IST

കാതോലിക്ക ബാവയ്ക്ക് സ്വീകരണം

kathelikka

കോലഞ്ചേരി: ലെബനോനിലെ ബെയ്റൂട്ടിൽ നിന്ന് നവാഭിഷിക്തനായി തിരിച്ചെത്തുന്ന യാക്കോബായ സഭയുടെ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവയ്ക്ക് ഇന്ന് ഉച്ചയ്ക്ക് 1.30 ന് നെടുമ്പാശ്ശേരിയിൽ സ്വീകരണം നൽകും. പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെത്തുന്ന ബാവയെ മെത്രാപ്പൊലീത്തമാരും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വൈദികരും വിശ്വാസികളും സ്വീകരിക്കും. ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറിൽ പ്രാർത്ഥനയ്ക്ക് ശേഷം നടക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായെത്തുന്ന ബെയ്റൂട്ട് ആർച്ച് ബിഷപ്പ് ഡാനിയേൽ ക്ലീമീസ്, ഹോംസ് ആർച്ച് ബിഷപ്പ് തിമോത്തിയോസ് റാത്ത അൽഖുറി എന്നിവർ നേതൃത്വം നൽകും. വൈകിട്ട് 5 ന് അനുമോദന സമ്മേളനം നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL