
മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്തും വൈ.എം.സി.എയും സംയുക്തമായി സംഘടിപ്പിക്കുന്ന നീന്തൽ പരിശീലന ക്യാമ്പ് ആരംഭിച്ചു. കാരിക്കോട് ഗവ. യു.പി സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി സെമി ഒളിമ്പിക് ഇൻഡോർ സ്വിമ്മിംഗ് പൂളിലാണ് ക്യാമ്പ്. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മേയ് 25 വരെയാണ് ക്യാമ്പ്. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ ഏഴ് വയസ് മുതലുള്ള കുട്ടികൾക്കാണ് നീന്തൽ പരിശീലനം.
മുളന്തുരുത്തി വൈ.എം.സി.എ. പ്രസിഡന്റ് ബിജു.എം. മ്യാലിൽ, മോഹൻകുമാർ, ബിനി ഷാജി, റവ. ഫാ. സ്ലീബാ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ, ജോൺ ജോയി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |