
ഉദയംപേരൂർ: വായനാമുറ്റം വീട്ടുമുറ്റത്ത് ഗ്രന്ഥപ്പുരയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിവിധ വിദ്യാഭ്യാസ രീതികൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി വീട്ടുവിദ്യ -നാട്ടുവിദ്യ എന്ന പരിപാടിക്ക് തുടക്കമായി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. വായനാമുറ്റം പ്രസിഡന്റ് പ്രവീണ സുനിൽ അദ്ധ്യക്ഷയായി. ജയശ്രീ സുരേന്ദ്രൻ, ഋതുനന്ദ, എം.എൻ. സുമ, ലക്ഷ്മി നന്ദകുമാർ, ശ്രീദേവി മോഹൻ തുടങ്ങിയവർ സംസാരിച്ചു. ഹോം സ്കൂളിംഗ് വിദ്യാർത്ഥികളും ഭട്ടാസ്യ നൃത്ത കലാകാരികളുമായ അദിതി പ്രാൺരാജ്, ഇശാനി പ്രാൺരാജ്, ഡോ. രാജേഷ് കടമാൻചിറ, പ്രതിഭ രാജേഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |