
കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സോഷ്യൽ എക്സലൻസ് പുരസ്കാരം കിഡ്നി ഫെഡറേഷൻ ഒഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേലിന്. ഏപ്രിൽ ആറിന് ഐ.എം.എ ഹൗസിൽ ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹൃദയസംഗമത്തിൽ ഗോവ ഗവർണർ ശ്രീധരൻപിള്ള പുരസ്കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു. ചടങ്ങിൽ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ജേക്കബ് അബ്രഹാം, ലിസി ആശുപത്രി ഡയറക്ടർ ഫാ.ഡോ. പോൾ കരേടൻ, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. സുജിത് ജോസ്, ഫൗണ്ടേഷൻ സെക്രട്ടറി ഡോ. രാജു കണ്ണമ്പുഴ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |