
കൊച്ചി: മറക്കരുത്, വേണ്ടപ്പെട്ടവർക്ക് മണി ഓർഡറിലൂടെ 'വിഷുക്കൈനീട്ടം' അയക്കാനുള്ള അവസാന തീയതി ഇന്നാണ്. അകലെയായതുകൊണ്ട് കൈനീട്ടം നൽകാനാകില്ലെന്ന ആശങ്കയൊന്നും വേണ്ട. കൈനീട്ടം കിട്ടേണ്ട ആളുടെ വിലാസവും നൽകാനുള്ള തുകയും തപാൽ വകുപ്പിനെ ഏൽപ്പിച്ചാൽ മതി. പണം വിലാസക്കാരന്റെ വീട്ടിലെത്തി നേരിട്ട് കൈമാറും. കൈനീട്ടം ലഭിക്കേണ്ടയാൾ കേരളത്തിന് അകത്ത് താമസക്കാരനായിരിക്കണം. വിലാസത്തിനൊപ്പം പിൻകോഡ് കൃത്യമായി രേഖപ്പെടുത്തണം. 101, 201, 501, 1001 എന്നീ ക്രമത്തിൽ കൈനീട്ടം അയയ്ക്കാം.
തപാൽ വകുപ്പിന്റെ കമ്മിഷൻ
101.............19....... (ആകെ 120)
201.............29 .....( 230)
501.............39.......(540)
1001...........49.......(1050)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |