
കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് (ഇൻസ) കേരള ഘടകവും പ്രബോധ ട്രസ്റ്റും സംയുക്തമായി 12ന് രാവിലെ 10ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഒ.പി.ബാലകൃഷ്ണൻ രചിച്ച 'കവളപ്പാറകാരി', അനിയൻ തലയാറ്റുംപിള്ളിയുടെ 'എന്റെ കാനനക്ഷേത്രം ഒരു ജൈവവൈവിദ്ധ്യ ഉദ്യാനം' എന്നീ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കും. ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ജസ്റ്റിസ് കെ.സുകുമാരൻ, ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ, ഡോ.ബി. ആനന്ദകൃഷ്ണൻ, പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി. നവീൻകുമാർ, ഡോ. സി.ഗണേശ്, കെ.ബിനു, സൗമിനി ജെയിൻ, സജിത്ഖാൻ പനവേലിൽ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |