
കൊച്ചി: ട്രാവൽ ഏജൻസികൾക്കായി മൈ കേരള ടൂറിസം അസോസിയേഷൻ (എം.കെ.ടി.എ.) ഇന്റർനാഷണൽ ഡെസ്റ്റിനേഷൻ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. ശില്പശാല കേരള റെസ്പോൺസിബിൾ ടൂറിസം ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ. രൂപേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എം.കെ.ടി.എ. പ്രസിഡന്റ് അനീ ഹനീഫ്, സെക്രട്ടറി ദിലീപ് എസ്. അയ്യർ, വൈസ് പ്രസിഡന്റ് സുബോദ് ജോർജ്, ജോയിന്റ് സെക്രട്ടറി പ്രദീപ് എസ്. അയ്യർ, ട്രഷറർ കെ.ആർ. ആനന്ദ്, രക്ഷാധികാരി രവി കുമാർ, എക്സിക്യുട്ടീവ് അംഗം ജോജോ ജോർജ് എന്നിവർ പ്രസംഗിച്ചു. കേരളത്തിനകത്തും പുറത്തുനിന്നുമായി 150-ൽ അധികം പേർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |