
കൊച്ചി: കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ വാട്ടർ മെട്രോയിൽ യാത്ര നടത്തി. മൂന്നു മണിക്ക് ഹൈക്കോർട്ട് ടെർമിനലിൽ എത്തിയ അദ്ദേഹം ഫോർട്ട്കൊച്ചി, വൈപ്പിൻ റൂട്ടുകളിൽ ഒരു മണിക്കൂറിലേറെ യാത്ര ചെയ്തു. മികച്ച യാത്രാനുഭവമാണ് കൊച്ചി വാട്ടർമെട്രോയിലേത് എന്ന് അദ്ദേഹം സന്ദർശക രജിസ്റ്ററിൽ കുറിച്ചു.
വാട്ടർ മെട്രോ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നടപ്പാക്കുന്നതിനെക്കുറിച്ച് കൊച്ചി മെട്രോ റെയിൽ എം.ഡി. ലോക്‌നാഥ് ബെഹ്‌റയുമായി ചർച്ച ചെയ്തു.
ഷിപ്പിംഗ് മന്ത്രാലയ ജോയിന്റ് സെക്രട്ടറി ശ്രീനാഥ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ബി. കാശി വിശ്വനാഥൻ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എം.ഡി. ദിവ്യ എസ്. അയ്യർ, കൊച്ചി മെട്രോ ഡയറക്ടർമാരായ സഞ്ജയ് കുമാർ, ഡോ. എം.പി. രാംനവാസ്, വാട്ടർ മെട്രോ ചീഫ് ജനറൽ മാനേജർ ഷാജി ജനാർദ്ദനൻ, സി.ഒ.ഒ. സാജൻ ജോൺ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
യാത്രക്കാർ 40 ലക്ഷം
പ്രവർത്തനം തുടങ്ങി രണ്ട് വർഷം പുർത്തിയാകും മുമ്പേ 40 ലക്ഷം യാത്രക്കാർ എന്ന ചരിത്രനേട്ടം വാട്ടർ മെട്രോയ്ക്ക്. 19 ബോട്ടുകളാണ് അഞ്ച് റൂട്ടുകളിലായി സർവീസ് നടത്തുന്നത്. 10 ടെർമിനലുകളിലേക്കാണ് സർവീസ്. മട്ടാഞ്ചേരി, വില്ലിംഗ്ടൺ ഐലന്റ് ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |