SignIn
Kerala Kaumudi Online
Thursday, 22 October 2026 5.09 PM IST

ആശിഷ് മധുസൂദനൻ ചെസ് ചാമ്പ്യൻ

chess

കൊച്ചി: ഇൻഫോപാർക്കിൽ കാൽപൈൻ ഗ്രൂപ്പ് സംഘടിപ്പിച്ച ടെക്കീസ് ഗ്രാൻഡ് മാസ്റ്റർ ചെസ് ടൂർണമെന്റിൽ യു.എസ്.ടി. ഗ്ലോബലിലെ ആശിഷ് മധുസൂദനൻ വിജയിയായി. ഫിഡെ റേറ്റിംഗുള്ള എട്ടുപേരുൾപ്പെടെ 100 പേരാണ് ടൂർണമെന്റിൽ പങ്കെടുത്തത്. മെറ്റഡാറ്റ ടെക്നോളജീസിലെ സഞ്ജീവ് എസ്. നായർ രണ്ടും ഇഗ്‌നിറ്റേറിയം ടെക്നോളജീസിലെ സൗരവ് രാജ് കെ.കെ. മൂന്നും തോട്ട്‌മൈൻഡ്‌സിലെ വൈഷ്ണവ് എസ്. നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. 50000 രൂപയുടെ സമ്മാനങ്ങൾ വിജയികൾക്ക് നൽകി. ഇൻഫോപാർക്കിന്റെ കൊച്ചി, തൃശ്ശൂർ, ചേർത്തല കാമ്പസുകളിലുള്ള ഐ.ടി. ജീവനക്കാരാണ് പങ്കെടുത്തത്. റാപ്പിഡ് ചെസ് രീതിയിലായിരുന്നു മത്സരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SHESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL