
കൊച്ചി : എയിഡഡ് സ്കൂൾ അദ്ധ്യാപക നിയമനങ്ങൾ അനിശ്ചിതമായ നീട്ടി കൊണ്ടുപോകുന്നതിനെതിരെ കെ.പി.എസ്.ടി.എ കളക്ടറേറ്റിനു മുന്നിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അടിയന്തരമായി ഇടപെട്ട് പരിഹരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബിജു കുര്യൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ രജ്ഞിത്ത് മാത്യു, അജിമോൻ പൗലോസ്, ജില്ലാ ട്രഷറർ ഷിബി ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |