
കൊച്ചി: കോയമ്പത്തൂർ- എറണാകുളം ദീർഘദൂര ബസിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം. തമിഴ്നാട് രാമനാഥപുരം തങ്കച്ചിമഠം സ്വദേശിയായ 49കാരനെ പൊലീസ് കരുതൽ അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി സ്വദേശിനിയായ അദ്ധ്യാപികയുടെ പരാതിയിലാണ് അറസ്റ്റ്. ഇന്നലെ പുലർച്ചെ നാലോടെ തൃശൂർ-എറണാകുളം അതിർത്തി കടക്കുന്നതിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. തമിഴ്നാട്ടിൽ നടന്ന പരീക്ഷാ മൂല്യനിർണയ ക്യാമ്പ് പൂർത്തിയാക്കി വീട്ടിലേക്ക് വരികയായിരുന്നു. ഉറക്കത്തിനിടെയായിരുന്നു സംഭവം. ഞെട്ടിയെഴുന്ന ഇവർ ഉച്ചത്തിൽ പ്രതികരിച്ചതോടെ കണ്ടക്ടറും മറ്റു യാത്രികരും പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് ബസ് പാലാരിവട്ടം സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നാണ് അറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |