
കൊച്ചി: ആഘോഷവേളകളിലെ പതിവ് തെറ്റിക്കാതെ ഈസ്റ്ററിനും ഭക്ഷ്യകിറ്റുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബൽ കുമാറെത്തി.
വൈപ്പിൻ ചെറായി മേഖലയിലെ 25 കുടുംബങ്ങളിലാണ് 5 കിലോ അരി, ഒരുകിലോ വെളിച്ചെണ്ണ, രണ്ടുകിലോ പഞ്ചസാര, അരിപ്പൊടി, ഗോതമ്പുപൊടി, മല്ലിപ്പൊടി, മുളകുപൊടി, കടല, പയർ, ചെറുപയർ, പരിപ്പ്, കടല, സവാള, ഉള്ളി, ഉരുളക്കിഴങ്ങ്, കടുക്, സാമ്പാർ പൊടി തുടങ്ങി 17 സാധനങ്ങൾ അടങ്ങുന്ന ഭക്ഷ്യകിറ്റ് എത്തിച്ച് നൽകിയത്. മക്കളില്ലാതെ ഒറ്റക്കു താമസിക്കുന്ന വയോധികർ, കിടപ്പു രോഗികൾ, വിധവകൾ എന്നിവർക്കായിരുന്നു പ്രഥമ പരിഗണന. കുട്ടിക്കാലത്തെ കഷ്ടപ്പാടുകൾ നിറഞ്ഞ അനുഭവങ്ങളും ഓർമ്മകളാണ് ഇത്തരം സാമൂഹ്യസേവനത്തിനുള്ള പ്രചോതനമെന്ന് നോബൽ കുമാർ പറഞ്ഞു. ഓണത്തിനും ക്രിസ്മസിനും വിഷുവിനും നോബൽകുമാർ ഇതുപോലെ ചെറിയതോതിൽ സഹായം നൽകാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |