
വൈപ്പിൻ: മുനമ്പം ഭൂസമരം ഈസ്റ്റർ ദിനമായ 190-ാം ദിവസത്തിലും തുടർന്നു. വേളാങ്കണ്ണി മാതാ പള്ളി ഇടവക വികാരിയും ഭൂസംരക്ഷണസമിതി രക്ഷാധികാരിയുമായ ഫാ.ആന്റണി സേവിയർ തറയിൽ, ഫാ.ആന്റണി തോമസ് പോളക്കാട്ട്, സമര സമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി, എസ്.എൻ.ഡി.പി. ശാസ്ത്രി സ്മാരക കുടുംബ യൂണിറ്റ് കൺവീനർ ശ്രീദേവി പ്രദീപ്, ജോ.കൺവീനർ ഗിരിജാമണി തുടങ്ങിയവർ ഉൾപ്പെടെ നിരാഹാര സമരത്തിൽ പങ്കെടുത്തു. നീതിക്കവേണ്ടിയുള്ള സഹനസമരത്തിൽ ഇനിയും എത്രനാൾ കാത്തിരിക്കേണ്ടിവരും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഫാ.ആന്റണി സേവിയർ ആശങ്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |