SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

ഐ.ടി പാർക്കുകളിലെ മദ്യശാല: 'നിയന്ത്രണം വേണം, സ​മ്മ​ർ​ദ്ദം​ ​ഒ​ഴി​വാ​ക്കും'

induja-raj

കൊ​ച്ചി​:​ ​സ​ർ​ക്കാ​രി​ന്റെ​ ​പു​തി​യ​ ​മ​ദ്യ​ന​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഐ.​ടി​ ​പാ​ർ​ക്കു​ക​ളി​ൽ​ ​മ​ദ്യ​ശാ​ല​ ​അ​നു​വ​ദി​ച്ച​തി​നെ​ ​എ​തി​ർ​ത്തും​ ​അ​നു​കൂ​ലി​ച്ചും​ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ.​ ​മ​ദ്യ​പാ​നം​ ​ഓ​രോ​രു​ത്ത​രു​ടെ​യും​ ​താ​ത്പ​ര്യ​മാ​ണെ​ന്ന​ ​കാ​ഴ്ച​പ്പാ​ടാ​ണ് ​പൊ​തു​വേ​യു​ള്ള​ത്.​ ​മ​ദ്യ​പി​ച്ച​ ​ശേ​ഷം​ ​പ​ല​ർ​ക്കും​ ​സ്വ​ഭാ​വ​ത്തി​ൽ​ ​പ​ല​ത​ര​ത്തി​ൽ​ ​മാ​റ്റം​ ​വ​രാ​റു​ണ്ട്.​ ​അ​ത് ​സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യോ​ ​ജോ​ലി​യേ​യോ​ ​ബാ​ധി​ക്കാ​തി​രു​ന്നാ​ൽ​ ​മ​തി​യെ​ന്ന് ​ഭൂ​രി​ഭാ​ഗ​വും​ ​അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.
ഐ.​ടി​ ​പാ​ർ​ക്കു​ക​ളി​ലും​ ​കൊ​ച്ചി​ ​ഇ​ൻ​ഫോ​ ​പാ​ർ​ക്കി​ലും​ ​മ​ദ്യ​പി​ക്കു​ന്ന​തി​നു​ള്ള​ ​ലോ​ഞ്ച് ​തു​ട​ങ്ങാ​നാ​ണ് ​അ​നു​മ​തി.​ ​ഐ.​ടി​ ​പാ​ർ​ക്കു​ക​ളി​ലെ​ ​പ്ര​ത്യേ​ക​ ​കെ​ട്ടി​ട​ത്തി​ലാ​ണ് ​മ​ദ്യ​ശാ​ല​ ​തു​റ​ക്കേ​ണ്ട​ത്.​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​ലോ​ഞ്ചി​ലേ​ക്ക് ​പ്ര​വേ​ശ​നം.​ ​ക​മ്പ​നി​ക​ളി​ലെ​ ​ഔ​ദ്യോ​ഗി​ക​ ​അ​തി​ഥി​ക​ൾ​ക്കും​ ​മ​ദ്യം​ ​ന​ൽ​കാ​മെ​ന്ന​ ​വ്യ​വ​സ്ഥ​യും​ ​ഉ​ത്ത​ര​വി​ലു​ണ്ട്.
10​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ലൈ​സ​ൻ​സ് ​ഫീ​സ്.​ ​ഐ.​ടി​ ​പാ​ർ​ക്ക് ​ഡെ​വ​ല​പ്പ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​ലൈ​സ​ൻ​സ് ​ല​ഭി​ക്കു​ക. 2022​ലെ​ ​മ​ദ്യ​ന​യ​ത്തി​ൽ​ ​പ്ര​ഖ്യാ​പി​ച്ച​താ​ണെ​ങ്കി​ലും​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ആ​വാ​ത്ത​ത് ​കാ​ര​ണം​ ​തീ​രു​മാ​നം​ ​നീ​ണ്ടു​ ​പോ​വു​ക​യാ​യി​രു​ന്നു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന് ​മു​മ്പ് ​മ​ദ്യ​ശാ​ല​ക​ൾ​ ​ആ​രം​ഭി​ക്കാ​നാ​ണ് ​ല​ക്ഷ്യം.

കമ്പനികൾക്ക് തീരുമാനിക്കാം

ജോ​ലി​ ​സ​മ​യ​ത്ത് ​ജീ​വ​ന​ക്കാ​ർ​ ​മ​ദ്യ​പി​ക്കു​ന്ന​ത് ​അ​ട​ക്ക​മു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​ക​മ്പ​നി​യാ​ണ് ​തീ​രു​മാ​നി​ക്കേ​ണ്ട​ത്.​ ​മ​ദ്യ​ശാ​ല​യ്ക്ക് ​കെ​ട്ടി​ട​വും​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ഡെ​വ​ല​പ്പ​റാ​ണ് ​ന​ൽ​കേ​ണ്ട​ത്.

ബാറുകളുടെ പ്രവർത്തന സമയമായ രാവിലെ 11 മുതൽ രാത്രി 11 വരെ ഐ.ടി പാർക്കുകളിലെ മദ്യശാലകൾക്കു പ്രവർത്തിക്കാം. ഡ്രൈ ഡേയിൽ പ്രവർത്തിക്കില്ല.

 മറ്റു ലൈസൻസികളെപ്പോലെ ഐ.ടി പാർക്കുകളിലെ ലൈസൻസികൾക്കും ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണുകളിൽ നിന്ന് മദ്യം വാങ്ങി മദ്യശാലയിൽ വിതരണം ചെയ്യാം.

എക്സൈസ് വകുപ്പിലേക്ക് സർക്കാർ നി‌ർദ്ദേശം വരുന്നത് അനുസരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട നടപടി ആരംഭിക്കും. ഇതിനുശേഷം അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് സ്ഥലം പരിശോധിച്ച് ലൈസൻസൻസ് നൽകും

എം.എഫ്. സുരേഷ്

അസി. കമ്മിഷണർ

എക്സൈസ്

എറണാകുളം

ഐ.ടി പാർക്കിൽ മദ്യശാലകൾ ആരംഭിക്കുന്നതിൽ എതിരല്ല. മദ്യശാലകൾ ജോലി സമയത്തെ സമ്മർദ്ദം കുറയ്ക്കാനും സഹപ്രവ‌ർത്തകരുമൊത്ത് സമയം ചെലവഴിക്കാനും സഹായിക്കും. ജോലിയെ ബാധിക്കാത്ത തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരണം

ഇന്ദുജ രാജ്

ഉദ്യോഗസ്ഥ

ഇൻഫോപാർക്ക്

ജോലിയിലെ സമ്മർദ്ദം പലരെയും കാര്യമായി ബാധിക്കും. തുറന്നു സംസാരിക്കുന്നതിനും സമ്മർദ്ദങ്ങൾ മറക്കാനും ഇത്തരം സംവിധാനങ്ങൾ സഹായിച്ചേക്കാം.

അരുൺ ഗോപാലകൃഷ്ണൻ

ഉദ്യോഗസ്ഥൻ

ഇൻഫോപാർക്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL