SignIn
Kerala Kaumudi Online
Thursday, 22 October 2026 7.03 PM IST

അഡ്മിഷൻ 'തുടരുന്നു'

school

കൊ​ച്ചി​:​ ​മി​ക​ച്ച​ ​സൗ​ക​ര്യ​ങ്ങ​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​മാ​ത്രം​ ​പോ​ര​ ​കു​ട്ടി​ക​ളെ​ ​ക്യാ​ൻ​വാ​സ് ​ചെ​യ്യാ​ൻ,​ ​ന​ല്ല​ ​ഡി​സൈ​നേ​ഴ്സും​ ​വേ​ണ​മെ​ന്ന​ ​അ​വ​സ്ഥ​യി​ലാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​സ്കൂ​ളു​ക​ൾ.​ ​ഇ​വ​യെ​ല്ലാം​ ​സാ​മൂ​ഹി​ക​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പ്ര​ച​രി​പ്പി​ച്ച് ​ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ​ ​വി​ശ്വാ​സ്യ​ത​ ​നേ​ടി​യെ​ടു​ക്കു​ക​യും​ ​വേ​ണം.​ ​സ്മാ​ർ​ട്ട് ​ക്ലാ​സ് ​മു​റി​ക​ൾ​ ​മാ​ത്ര​മ​ല്ല​ ​റോ​ബോ​ട്ടി​ക് ​എ.​ഐ​ ​ലാ​ബും​ ​ശീ​തീ​ക​രി​ച്ച​ ​ക​ളി​സ്ഥ​ല​വു​മെ​ല്ലാം​ ​പു​തി​യ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തി​ൽ​ ​കു​ട്ടി​ക​ളെ​ ​കാ​ത്തി​രി​ക്കു​ന്നു​ണ്ട്.​
​സ്കൂ​ളി​ലെ​ ​സൗ​ക​ര്യ​ങ്ങ​ളും​ ​മി​ക​വും​ ​ചൂ​ണ്ടി​കാ​ട്ടു​ന്ന​തി​നൊ​പ്പം​ ​വീ​ടു​ക​ൾ​ ​സ​ന്ദ​ർ​ശി​ച്ചും​ ​സാ​മൂ​ഹി​ക​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ​ര​സ്യം​ ​ചെ​യ്തു​മാ​ണ് ​അ​ടു​ത്ത​ ​വ​ർ​ഷ​ത്തേ​യ്‌​ക്കു​ള്ള​ ​കു​ട്ടി​ക​ളെ​യും​ ​ര​ക്ഷി​താ​ക്ക​ളെ​യും​ ​ആ​ക​ർ​ഷി​ക്കു​ന്ന​ത്.

സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​
സ്കൂ​ൾ​ ​അ​ഡ്മി​ഷ​ൻ​ ​ത​ന്ത്ര​ങ്ങൾ

സിനിമ പേരുകൾ വച്ചുള്ള പോസ്റ്ററുകളാണ് ഇപ്പോഴത്തെ ട്രെൻ‌ഡ്. മോഹൻലാലിന്റെ പുതിയ ചിത്രമായ തുടരും സിനിമയുടെ പോസ്റ്റർ മാതൃകയിൽ അഡ്മിഷൻ "തുടരും" എന്ന പേരിൽ പോസ്റ്റർ ഇറക്കിയിട്ടുണ്ട്. കൂടാതെ ട്രോളുകളും സാമൂഹികമാദ്ധ്യമങ്ങളിൽ നടക്കുന്നുണ്ട്. വീഡിയോകളും ബ്രോഷറുകളും തയ്യാറാക്കിയുള്ള പ്രചാരണവും നടക്കുന്നുണ്ട്. കെ.ജി ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള പുതിയ അഡ്മിഷൻകാർക്കായി പലവിധത്തിലാണ് പ്രചാരണം. ഗൂഗിൾ ഫോം വഴി ഓൺലൈനായും അഡ്മിഷൻ എടുക്കാനുള്ള സൗകര്യങ്ങളും സ്കൂളുകൾ ഒരുക്കിയിട്ടുണ്ട്.

സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ചെലവുകുറഞ്ഞ രീതിയിലാണ് പ്രവർത്തനം. സ്കൂളിലും പ്രദേശത്തെ പ്രധാനയിടങ്ങളിലും മികവോത്സവവും ബ്രോഷർ വിതരണവും മറ്റും നടത്തുന്നുണ്ട്. അദ്ധ്യാപകർ വീടുകൾ തോറും കയറിയിറങ്ങി സ്കൂളിന്റെ മികവ് വിവരിക്കും.

അൺ എയ്ഡഡ് സ്കൂളുകളുടെ പ്രചാരണ രീതികളാണ് മുന്നിൽ. ടെലിവിഷൻ താരങ്ങളെ അണിനിരത്തിയുള്ള പരസ്യങ്ങളും വീഡിയോകളും റീൽസുമെല്ലാം സാമൂഹികമാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുന്നുണ്ട്. കുട്ടികൾക്കായി സമ്മാനപ്പൊതികളും മറ്റുമായി ചിലയിടങ്ങളിൽ അദ്ധ്യാപകർ വീടുകൾതോറും സന്ദർശിക്കും. സ്പോൺസർഷിപ്പിലും കുട്ടികളെ കണ്ടെത്തുന്നുണ്ട്.

ആധുനിക സംവിധാനം

അത്യാധുനിക സൗകര്യങ്ങൾക്കൊപ്പം എ.ഐ ലാബുകൾ, എ.സി സംവിധാനമുള്ള കളിസ്ഥലങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഇത്തരം സ്കൂളുകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ മിക്കയിടത്തും പത്താംക്ലാസ് പാസാകുന്ന കുട്ടികൾക്ക് സൗജന്യമായി അലോട്ട്‌മെന്റിന് അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കിനൽകുന്നുണ്ട്. കമ്പ്യൂട്ടർ സെന്ററുകളിൽപോകുന്ന ബുദ്ധിമുട്ടൊഴിവാക്കുന്നതിനും കൂടുതൽ ഓപ്ഷനുകൾ കൊടുക്കാൻ സമയംവേണ്ടി വരുമെന്ന കാരണത്താലുമാണ് സൗകര്യം ഒരുക്കിനൽകുന്നത്. കൂടാതെ പ്രത്യേക ഓറിയന്റേഷൻ ക്ലാസുകളും കുട്ടികളെ ആകർഷിക്കാൻ നൽകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL