SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

5000 സീറ്റ് ഒഴിഞ്ഞു കിടക്കുമെന്ന ആശങ്ക ബാക്കി പ്ലസ് വൺ: ജില്ലയിൽ 50 സീറ്റുകൾ കൂടി

pls-one

കൊച്ചി: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ സപ്ലിമെന്ററി പ്രവേശന നടപടികൾ പുരോഗമിക്കവേ ജില്ലയിലാകെ 50 സീറ്റുകൾ വർദ്ധിപ്പിച്ചു. മുൻ വർഷത്തേതിന് സമാനമായി 5,000ലേറെ സീറ്റുകൾ എറണാകുളത്ത് ഒഴിഞ്ഞു കിടക്കുമെന്ന ആശങ്കകൾക്കിടെയാണ് മാർജിനൽ സീറ്റുകൾ എന്ന നിലയിൽ ജില്ലയിലെ 8 അൺ എയ്ഡഡ് സ്‌കൂളുകളിൽ അഞ്ച് വീതം സീറ്റുകൾ വർദ്ധിപ്പിച്ചത്. അതത് സ്‌കൂളുകൾ ആവശ്യപ്പെട്ടത് പ്രകാരമാണ് സീറ്റ് വർദ്ധന.

സംസ്ഥാനത്തൊട്ടാകെ 57 സ്‌കൂളുകളിലായി 335 സീറ്റുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. 50 സ്‌കൂളുകളിൽ അഞ്ച് സീറ്റുകൾ വീതമാണ് വർദ്ധിപ്പിച്ചത്. പ്രാദേശിക പരിഗണനകൾ കണക്കിലെടുത്ത് സ്‌കൂളുകൾ സമർപ്പിച്ച അപേക്ഷ അംഗീകരിച്ചാണ് ഇത്തരത്തിൽ സീറ്റുകൾ വർദ്ധിപ്പിച്ചു നൽകിയത്.

സപ്ലിമെന്ററി അലോട്‌മെന്റ് നടപടികൾ ആരംഭിക്കുന്നതിനു മുന്നേ ജില്ലയിലാകെ 5,137 സീറ്റുകളാണ് ഇത്തവണ ഒഴിവുണ്ടായിരുന്നത്. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 23 സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. ജൂൺ 14 മുതൽ 20 വരെയായിരുന്നു പ്ലസ് വൺ അപേക്ഷയ്ക്കുള്ള സമയം. ജൂൺ 16ന് മൂന്ന് ഘട്ട അലോട്‌മെന്റുകളും പൂർത്തീകരിച്ച് 18ന് ക്ലാസുകൾ ആരംഭിച്ചിരുന്നു.

കഴിഞ്ഞ വർഷം 5,675 സീറ്റൊഴിവ്

കഴിഞ്ഞ തവണ 5,675 സീറ്റുകളാണ് പ്രവേശനം നേടാതെ കിടന്നിരുന്നത്. ഏഴ് താലൂക്കുകളിലായി 37,900 സീറ്റുകൾ ഉണ്ടായിരുന്നതിൽ 32,225 പേർ മാത്രമാണ് സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലായി കഴിഞ്ഞ തവണ പ്രവേശനം നേടിയത്.

ആകെ 11,640 സീറ്റുകളുണ്ടായിരുന്ന സർക്കാർ മേഖലയിൽ 1,672ഉം 20,460 സീറ്റുകൾ ഉണ്ടായിരുന്ന എയ്ഡഡ് മേഖലയിൽ 1,244ഉം 5,800 സീറ്റുകളുണ്ടായിരുന്ന അൺ എയ്ഡഡ് മേഖലയിൽ 2,759ഉം സീറ്റുകളാണ് മുൻ വർഷം ഒഴിഞ്ഞു കിടന്നത്.

ഏറ്റവും ഡിമാൻഡുള്ള സയൻസിന് 2,827 സീറ്റുകളിൽ ആളെത്തിയില്ല. 21,300 സീറ്റുകളിൽ 18,473 പേർ മാത്രമാണ് പ്രവേശനം നേടിയത്.

രണ്ടാം സ്ഥാനത്തുള്ള കൊമേഴ്സിന് മൂന്ന് വിഭാഗങ്ങളിലും കൂടെയുണ്ടായിരുന്നത് 11,660 സീറ്റ്. പ്രവേശനം നേടിയത് 9,847. സീറ്റ് ഒഴിവ് 1,813.

ഹ്യുമാനിറ്റീസിന് മൂന്ന് വിഭാഗങ്ങളിലുമായുള്ള 4,940ൽ 3,905 സീറ്റുകളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയപ്പോൾ ഒഴിഞ്ഞു കിടന്നത് 1,035 സീറ്റുകൾ.

മുൻ വർഷം--- സർക്കാർ സ്‌കൂളുകൾ

(വിഷയം, ആകെ സീറ്റ്, പ്രവേശനം നേടിയത്, ഒഴിഞ്ഞു കിടന്നത് എന്ന കണക്കിൽ)


സയൻസിന് ----5,940----5,232----708
കൊമേഴ്സ് ----3,900----3,332----568
ഹ്യുമാനിറ്റീസ്----1,700----1,404----396

എയ്ഡഡ്

സയൻസ്----11,460----11,103----357
കൊമേഴ്സ്----6,060----5,630----430
ഹ്യുമാനിറ്റീസ്----2,940----2,483----457.


അൺ എയ്ഡഡ്

സയൻസ്----3,900----2,138----1,762
കൊമേഴ്സ്----1,700----885----815
ഹ്യുമാനിറ്റീസ്----200----18----182

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PLUSONE SEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL