SignIn
Kerala Kaumudi Online
Thursday, 22 October 2026 9.05 PM IST

ആർ.എൽ.വിയിൽ ഇന്ന് മുതൽ കലാവസന്തം

srv

കൊച്ചി: തൃപ്പൂണിത്തുറ ആർ.എൽ.വി. മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്സ് കോളേജിൽ ഇന്ന് മുതൽ അഞ്ച് ദിവസം സംഗീതവും നൃത്തവും ചിത്ര, ശില്പ കലകളും പൂത്തിറങ്ങും. 'സമഭാവന' എന്ന പേരിൽ നടക്കുന്ന കലോത്സവം പ്രശസ്തരായ കലാകാരന്മാരും കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഒരുക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 10:30 വരെ തുടർച്ചയായി വിവിധ പരിപാടികൾ ഉണ്ടായിരിക്കും. ഇതിനോടനുബന്ധിച്ച് ഫൈൻ ആർട്‌സ് എക്‌സിബിഷനുകളും നടക്കും.

ചെണ്ട വകുപ്പ് അദ്ധ്യാപകൻ കലാമണ്ഡലം ശ്രീരാജിന്റെ നേതൃത്വത്തിൽ നടക്കുന്ന മുരിയടന്ത മേളത്തോടെ രാവിലെ 9ന് പരിപാടികൾക്ക് തുടക്കമാകും. 10 മണിക്ക് കെ. ബാബു എം.എൽ.എ. കലോത്സവം ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്‌സൺ രമ സന്തോഷ്, സംവിധായകൻ തരുൺ മൂർത്തി, ഡോ. കെ. ഓമനക്കുട്ടി എന്നിവരും ചടങ്ങിൽ പങ്കെടുക്കും. പ്രിൻസിപ്പൽ പ്രൊഫ. ആർ. രാജലക്ഷ്മി, ജനറൽ കൺവീനർ ഷിജു ജോർജ്, കോഓർഡിനേറ്റർ എ. രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കലാപരി​പാടി​കൾ

ഇന്ന് : ഉച്ചയ്ക്ക് 1 മുതൽ : ഭജൻ, കഥകളി​, ഭരതനാട്യം (എസ്.വി​ഷ്ണു, വൈകി​ട്ട് ശ്രീദേവി​ ജയകൃഷ്ണൻ, കെ.എം. ജയകൃഷ്ണൻ, ചെന്നൈ), 8ന് കലാമണ്ഡലം പ്രഷീജ ഗോപി​നാഥി​ന്റെ മോഹി​നി​യാട്ടം

നാളെ 9 മുതൽ : പഞ്ചമദ്ദളകേളി​, വീണ, ഭരതനാട്യം, കുച്ചി​പ്പുടി​, കഥക്, ബാൻഡ്, വൈകി​ട്ട് 5ന് ഡോ.ശ്രീവത്സൻ ജെ.മേനോന്റെ കച്ചേരി​. 8ന് സന്ധ്യ മനോജി​ന്റെ ഒഡി​സി​. 9.15ന് ശ്രീരാമപട്ടാഭി​ഷേകം കഥകളി​.
ബുധൻ : 9.30ന് മൃദംഗകച്ചേരി​, വയലി​ൽ വകുപ്പ് മേധാവി​ പാർവതി​ അമ്മാളി​ന്റെ വയലി​ൻ കച്ചേരി​, സമാഗമം മോഹി​നി​യാട്ടം, ഈസ്റ്റേൺ​ വയലി​ൻ, 5ന് ഡോ.ജെ.നന്ദി​നി​യുടെ കച്ചേരി​ 8ന് മീര ശ്രീനാരായണന്റെ ഭരതനാട്യം

വ്യാഴം: ഭരതനാട്യം, 2.30ന് ഗാനമേള. 5.30ന് പാരി​സ് ലക്ഷ്മി​യുടെ ഭരതനാട്യം, 8ന് ഡോ.സുനന്ദ നായരുടെ മോഹി​നി​യാട്ടം.

വെള്ളി​: 9ന് തായമ്പക, മട്ടന്നൂർ ശങ്കരൻകുട്ടി​ മാരാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രൊഫ.പി​.ആർ.കുമാരകേരള വർമ്മയെ ആദരി​ക്കും. 12ന് അദ്ധ്യാപി​ക റി​തുമോഹന്റ കച്ചേരി​, രത്ന ബാന്റ്, ഭരതനാട്യം വകുപ്പ് മേധാവി​ ഷിംന രതീഷി​ന്റെ ഭരതനാട്യം. 7.30ന് ഗോപി​കാവർമ്മയുടെ മോഹി​നി​യാട്ടം. 9.30ന് ജോയൽ വി​ ജോയുടെ ആഹാ ബാന്റ്

പങ്കെടുക്കുന്ന പ്രമുഖർ

തരുൺ​ മൂർത്തി​

ഡോ.കെ.ഓമനക്കുട്ടി​

കലാമണ്ഡലം പ്രഷീജ ഗോപി​നാഥ്

ഡോ.ശ്രീവത്സൻ ജെ.മേനോൻ

ഡോ.സന്ധ്യ മനോജ്

ഡോ.എൻ.ജെ.നന്ദി​നി​

മീര ശ്രീനാരായണൻ

പാരി​സ് ലക്ഷ്മി​

ഡോ.സുനന്ദനായർ

മട്ടന്നൂർ ശങ്കരൻകുട്ടി​ മാരാർ

പ്രൊഫ.പി​.ആർ.കുമാരകേരള വർമ്മ

 ഗോപി​കാവർമ്മ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL