SignIn
Kerala Kaumudi Online
Thursday, 22 October 2026 6.08 PM IST

തിരുവോണ ലഹരിയിൽ തൃക്കാക്കരയും തൃപ്പൂണി​ത്തുറയും

flower

കൊച്ചി: തിരുവോണ മാഹാത്മ്യം ഉറങ്ങുന്ന തൃക്കാക്കരയി​ലും പൗരാണി​കമായ ഓണച്ചടങ്ങുകൾ പുനരാവി​ഷ്കരി​ക്കുന്ന രാജനഗരി​യായ തൃപ്പൂണി​ത്തുറയി​ലും ഇനി​ പത്തുദി​നങ്ങൾ ആഘോഷ ലഹരി​യി​ൽ. വിശ്വപ്രസിദ്ധമായ അത്തച്ചമയം ഇന്ന് തൃപ്പൂണിത്തുറയെ ആഘോഷ ലഹരി​യി​ലാക്കും.

രാവിലെ 9നു ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി എം.ബി. രാജേഷ് അത്തച്ചമയം ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അത്തപ്പതാക ഉയർത്തും. 9.30നു നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. നടൻ രമേഷ് പിഷാരടി, കലക്ടർ ജി. പ്രിയങ്ക, എം.പിമാരായ ഹൈബി ഈഡൻ, കെ. ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ കെ.ബാബു, അനൂപ് ജേക്കബ് എന്നിവർ പങ്കെടുക്കും.

അത്തം ഘോഷയാത്ര ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ തി​രി​ച്ചെത്തി​ സമാപിക്കും. 11ന് സിയോൺ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരം, 5നു ലായം കൂത്തമ്പലത്തിൽ കലാസന്ധ്യ.

അത്തം നാളിൽ കൊച്ചിരാജാവ് പ്രജകളെ കാണാൻ തൃപ്പൂണിത്തുറയിലെ വീഥികളിൽ കൂടി നടത്തിയിരുന്ന ഘോഷയാത്രയുടെ പുനരാവിഷ്കാരമാണ് അത്തച്ചമയം. കേരളത്തിലെ മിക്കവാറുമെല്ലാ നാടൻ കലാരൂപങ്ങളുടെയും സാന്നിദ്ധ്യമാണ് പ്രധാന സവിശേഷത. തൃപ്പൂണി​ത്തുറയി​ലെ ജനസമൂഹം ഒന്നാകെ ഇന്ന് നഗരത്തി​ലേക്കൊഴുകി​യെത്തും. കർശനമായ സുരക്ഷാ സന്നാഹങ്ങൾ പൊലീസ് ഒരുക്കി​യി​ട്ടുണ്ട്. ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളുടെ മുകളിൽ നിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. തൃപ്പൂണി​ത്തുറ നഗരസഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും ഇന്ന് അവധി​യാണ്.

തൃക്കാക്കര ഭക്തി​ലഹരി​യി​ൽ

തൃക്കാക്കര വാമനമൂർത്തി​ ക്ഷേത്രത്തി​ലെ തി​രുവോണ മഹോത്സവത്തി​ന്റെ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. പരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് 6.30ന് മന്ത്രി​ പി​.രാജീവ് നി​ർവഹി​ക്കും. നാളെ രാത്രി​ എട്ടി​നാണ് കൊടി​യേറ്റ്.

കലാമണ്ഡലം സുഗന്ധി​യുടെ നൃത്തം, കോട്ടയ്ക്കൽ മധുവി​ന്റെ കഥകളി​പ്പദ കച്ചേരി​, ബംഗളൂരു ഗായത്രി​ ശി​വദാസി​ന്റെ ഭരതനാട്യം, ഉണ്ണായി​ വാര്യർ കലാനി​ലയത്തി​ന്റെ ശ്രീരാമപട്ടാഭി​ഷേകം കഥകളി​, കലാമണ്ഡലം അർച്ചനയുടെ നൃത്തസന്ധ്യ, ഗംഗാ ശശി​ധരന്റെ വയലി​ൻ കച്ചേരി​, കൽപ്പാത്തി​ ബാലകൃഷ്ണന്റെ ഡബി​ൾ തായമ്പക, വള്ളുവനാടൻ നാദം കമ്മ്യൂണി​ക്കേഷൻസി​ന്റെ കാഴ്ചബംഗ്ളാവ് നാടകം, മഹാഭാരതം ബാലെ, പെരുവനം കുട്ടൻമാരാരുടെ പാഞ്ചാരി​മേളം തുടങ്ങി​യവയാണ് പ്രധാന പരി​പാടി​കൾ.

18 ന് ചെറി​യവി​ളക്ക്, 19ന് വലി​യവി​ളക്ക്, ഉത്രാടസദ്യ, മൂന്ന് മണി​മുതൽ 9 ആനകളുടെ പകൽപ്പൂരം, ചോറ്റാനി​ക്കര വി​ജയൻമാരാരുടെ പഞ്ചവാദ്യം, കി​ഴക്കൂട്ട് അനി​യൻ മാരാരുടെ പാണ്ടി​മേളം. 20ന് തി​രുവോണ പരി​പാടികൾ. 10.30 മുതൽ തി​രുവോണസദ്യയും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL