SignIn
Kerala Kaumudi Online
Thursday, 22 October 2026 7.02 PM IST

ഇന്ത്യ കറങ്ങാൻ സ്പെഷ്യൽ ട്രെയിൻ

train

കൊച്ചി: റെയിൽവെയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ ക്രിസ്മസ് അവധിക്കാലത്ത് സ്‌പെഷ്യൽ യാത്ര സംഘടിപ്പിക്കുന്നു. ഡിസംബർ 20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 11 ദിവസം നീളുന്ന യാത്ര ഗോവ, മുംബയ്, അജന്താ എല്ലോറ, ഹൈദരാബാദ്, പുതുച്ചേരി, വേളാങ്കണ്ണി നാഗുർ ദർഗ തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശിക്കും. സ്ലീപ്പർ ക്ലാസിന് 26,800 ഉം തേർഡ് എ.സിക്ക് 37,550 ഉം സെക്കൻഡ് എ.സിക്ക് 43,250 ഉം ഫസ്റ്റ് എസിക്ക് 48,850 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ ബുക്കിംഗുകൾക്ക് ഇളവുകൾ ലഭിക്കും. വിവരങ്ങൾക്ക്: www.tourtimes.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TRAIN TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL