കൊച്ചി: സുഗന്ധവ്യഞ്ജന മേഖലയിൽ പരിസ്ഥിതി സൗഹൃദപരവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കിയതിന് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിന്റെ സുസ്ഥിരതാ പുരസ്കാരം മാൻ കാൻകോർ കരസ്ഥമാക്കി. ഉത്തർപ്രദേശിലെ പുതിന കർഷകരുടെ ഉന്നമനത്തിനായി ആവിഷ്കരിച്ച 'മിന്റ് സസ്റ്റൈനബിലിറ്റി ഇനിഷ്യേറ്റീവ്" ആണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്. ഉത്തർപ്രദേശിലെ 550 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആറായിരത്തിലധികം കർഷകരെയും 6500 ഹെക്ടർ കൃഷിഭൂമിയെയും ഉൾപ്പെടുത്തിയാണ് മാൻ കാൻകോർ ഈ സുസ്ഥിര കൃഷി മാതൃക വികസിപ്പിച്ചെടുത്തത്. ജലസേചനം മുപ്പത് ശതമാനം കുറയ്ക്കാനും ഡീസൽ പാമ്പുകളുടെ ഉപയോഗം കുറയ്ക്കാനും സാധിച്ചു. ആധുനിക രീതിയിലുള്ള ഡിസ്റ്റിലേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചതോടെ പുതിന എണ്ണ ഉത്പാദനം 15 ശതമാനം വർദ്ധിച്ചു.
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 6199 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
കോലഞ്ചേരി: പൊലീസ് കസ്റ്റഡിയിലുള്ള യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഹെറോയിനും ഫെന്റനൈലും ഉൾപ്പെടെയുള്ള നിരോധിത ലഹരിവസ്തുക്കളുടെ ശേഖരം.