SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

ഏജന്റിക് എ.ഐ ഹാക്കത്തൺ

ksusm

കൊച്ചി: സ്വയംനിയന്ത്രിത നിർമ്മിതബുദ്ധി (എ.ഐ) സംവിധാനങ്ങൾ വികസിപ്പിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച 'ബിൽഡ് ഫോർ ഇന്ത്യ" ഏജന്റിക് എ.ഐ ഹാക്കത്തൺ സമാപിച്ചു. കളമശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ ഡിജിറ്റൽ ഹബിൽ മിഷൻ സി.ഇ.ഒ അനൂപ് അംബിക ഹാക്കത്തൺ ഉദ്ഘാടനം ചെയ്തു. എ.ഐ ഡെവലപ്പർമാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, ഗവേഷകർ, എ.ഐ വൈദഗ്ദ്ധ്യമുള്ള വിദ്യാർത്ഥികൾ തുടങ്ങിയവരാണ് പങ്കെടുത്തത്. നിർമ്മിത ബുദ്ധിയുടെ അടുത്ത പടിയായ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹാക്കത്തോണിലൂടെ ലക്ഷ്യമിട്ടത്. അഞ്ചു പേർ വരെ അംഗങ്ങളായ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. രാജ്യവ്യാപകമായി ലഭിച്ച 700 അപേക്ഷകളിൽ നിന്ന് 62 ടീമുകളെയാണ് ഹാക്കത്തണിലേക്ക് തിരഞ്ഞെടുത്തിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, HALKATHONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL