SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

തെരുവുനായയെ കൊന്നതിന് കേസ്

c

കരിമുകൾ: പശു ഫാമിൽ കയറിയ തെരുവുനായയെ വെടിവച്ചുകൊന്ന സംഭവത്തിൽ രണ്ടുപേർക്കെതിരെ അമ്പലമേട് പൊലീസ് കേസെടുത്തു. പുറ്റുമാനൂർ പന്നിക്കുഴിക്ക് സമീപം താമസിക്കുന്ന പീറ്റർ, സജി എന്നിവർക്കെതിരെയാണ് നടപടി.

കഴിഞ്ഞ 28ന് രാത്രി 11.30നാണ് സംഭവം. പീറ്ററിന്റെ ഉടമസ്ഥതയിലുള്ള പശുഫാമിൽ കയറിയ നായയെ എയർഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ നായ പ്രാണഭയത്തോടെ ഓടി രണ്ട് കിലോമീറ്ററിലധികം അകലെയുള്ള വേളൂർ ചെങ്ങനാട്ട് കവലയ്ക്ക് സമീപത്തെ വീടിന് പിന്നിൽ ചത്തുകിടന്നു. നായ ചത്തുകിടക്കുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL