SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.54 AM IST

ടി-20 ക്രിക്കറ്റ് നാളെ മുതൽ

cricket

കൊച്ചി: ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് നാളെ തുടങ്ങും. സെൻട്രൽ സോണിന്റെ ഉദ്ഘാടന മത്സരങ്ങൾ അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിലും ബി.സി.ജി ഗ്രൗണ്ടിലുമായാണ്. 10 സർവ്വകലാശാലകളിൽ നിന്നായി 60ഓളം കോളേജുകൾ പങ്കെടുക്കും. മൂന്നു സോണുകളിലായി മുന്നിലെത്തുന്ന ടീമുകൾ ആലപ്പുഴയിലും തൃപ്പൂണിത്തുറയിലും നടക്കുന്ന 'സൂപ്പർ സിക്സ്' ഘട്ടത്തിലേക്ക് യോഗ്യത നേടും. വാർത്താസമ്മേളനത്തിൽ ലയൺസ് മൾട്ടിപ്പിൾ ഇന്റർനാഷണൽ ഭാരവാഹികളായ രാജൻ നമ്പൂതിരി, ഷൈൻ കുമാർ, ജെയിംസ് പോൾ വളപ്പില, ഗോപകുമാർ മേനോൻ, സ്പോർട്സ് എക്സോട്ടിക്ക ഡയറക്ടർമാരായ രാജു മാത്യു, ജ്യോതിഷ് പ്രകാശ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL