
അങ്കമാലി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അങ്കമാലി എൽ.എഫ് ആശുപത്രിക്ക് മുൻപിൽ നടത്തുന്ന സമരത്തിന് ആർ.എസ്.പി പിന്തുണ പ്രഖാപിച്ചു. ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്തു. ബേബി പാറേക്കാട്ടിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ അഹല്യാ സദാനന്ദൻ, സി.വി. ജോസ്, പി.ജി. ദിനു, പി.എസ്.യു ജില്ലാ സെക്രട്ടറി അതുൽ കൃഷ്ണ, ടി.ജി. ജോസഫ്, പി.ഒ. ജോസഫ്, പി. അവരാച്ചൻ, മോൻസി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |